ഇരിട്ടി: ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിലെ പുകയില പരസ്യങ്ങൾക്കെതിരെ അരോഗ്യ വകുപ്പ് നടപടി കർശനമാക്കി. പരിശോധനയിൽ പായം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ബോർഡുകളിൽ പുകയില പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇത്തരം ബോർഡുകൾ സംഘാടകർ സ്വയം നീക്കുകയോ അല്ലെങ്കിൽ പുകവലി പരസ്യമുള്ള ഭാഗം സ്ഥിരമായി മായ്ക്കാനോ നിർദേശം നൽകി.
നിയമലംഘനം നടത്തുന്നവർക്കെതിരെ കോട്പാ നിയമപ്രകാരം ശക്തമായ നിയമനടപടി സ്വീകരിക്കും. പരിശോധനയ്ക്ക് ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ സി.പി.സലീം നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റിയാനി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിതിൻ ജോർജ്, സന്ദീപ് സുധാകരൻ, ജെപിഎച്ച്എൻ ദീപ, നിമിഷ, ആശാവർക്കർ ലീനഎന്നിവർ പങ്കെടുത്തു.